ഒട്ടാവ: 2022 ബീജിങ് ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘ചൈനയിൽ നടക്കുന്ന നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ കാനഡയ്ക്ക് ആശങ്കയുണ്ട്. ആയതിനാൽ, ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കാൻ കാനഡ നയതന്ത്രപ്രതിനിധികളുടെ അയക്കുന്നതല്ല’ ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ഉയിഗുർ മുസ്ലീങ്ങളോട് ചൈന ചെയ്യുന്ന ക്രൂരതകളിൽ പ്രതിഷേധിച്ച് അമേരിക്കയാണ് ആദ്യം ഒളിമ്പിക്സ് ബഹിഷ്കരിച്ചത്. തൊട്ടുപിറകെ ന്യൂസിലാൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും ഒളിമ്പിക്സിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കുന്നില്ല എന്ന് തീരുമാനിച്ചു. ഈ പട്ടികയിൽ അവസാനത്തെ രാജ്യമാവുകയാണ് കാനഡ.
Post Your Comments