വാഷിംഗ്ടൺ: കോവിഡ് വകഭേദമായ ഒമിക്രോൺ 57 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. പല രാജ്യങ്ങളിലും സാമൂഹ്യ വ്യാപനം ആരംഭിച്ചതിനാൽ, ആശുപത്രി വാസം വേണ്ടവരുടെ എണ്ണം വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.
‘പുതിയ വകഭേദമായ ഓമിക്രോണിന്റെ ആഘാതം, ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതലാണെങ്കിലും തുല്യമാണെങ്കിലും ആശുപത്രിവാസം വേണ്ട വരുടെ എണ്ണം വർധിക്കുമെന്ന കാര്യം ആരോഗ്യ പ്രവർത്തകരും സർക്കാരുകളും ഓർമ്മിക്കണം. രോഗബാധിതരായവരുടെ എണ്ണം വർദ്ധിക്കുന്നതും മരണസംഖ്യ വർധിക്കുന്നതും തമ്മിൽ സുവ്യക്തമായ അകലമുണ്ടാകും. ഇക്കാര്യവും പരിഗണനയിൽ വയ്ക്കണം’. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
നവംബർ 26 നാണ് സൗത്ത് ആഫ്രിക്കയിൽ ഒമിക്രോൺ വൈറസ് കണ്ടെത്തിയ കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നത്. സാർസ് വൈറസിന്റെ അഞ്ചാമത്തെ വകഭേദമാണ് ഇത്.
Post Your Comments