
വഴിക്കടവ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വഴിക്കടവ് പൊലീസ് ആണ് ഒരാളെ കൂടി അറസ്റ്റ് ചെയ്തത്. നരോക്കാവ് ഞാവലിങ്കൽ പറമ്പിൽ അബ്ബാസിനെയാണ് (37 ) അറസ്റ്റ് ചെയ്തത്.
വഴിക്കടവ് ഇൻപെക്ടർ പി. അബ്ദുൽ ബഷീർ പാലക്കാട്ട് നിന്നാണ് പ്രതിടെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടക്കര പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Read Also : ബാലികയെ പീഡിപ്പിച്ചു : പ്രതിക്ക് 40 വര്ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി
പ്രത്യേക അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർ എം. അസൈനാർ, പൊലീസുകാരായ എൻ.എ. അബൂബക്കർ, റിയാസ് ചീനി, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എസ്. പ്രശാന്ത് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments