തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് ഫലപ്രദമാക്കാനായി ആരംഭിച്ച കണ്‍ട്രോള്‍ റൂം ഇന്ന് മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് ഓണ്‍ലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ കേന്ദ്രത്തില്‍ നിന്നും പരിശോധിക്കുമെന്നും, ബുക്കിംഗില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങളും പരാതികളും ദൂരീകരിക്കാവുന്ന കോള്‍ സെന്‍ററായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : ഡ്രൈവർ ചാടിയിറങ്ങി രക്ഷപ്പെട്ടു
‘ഇതിനായി പ്രത്യേക ഫോണ്‍ നമ്പറുകളും നല്‍കും. ഓണ്‍ലൈന്‍ സംവിധാനത്തെ സഹായിക്കാനും റസ്റ്റ് ഹൗസുകളുടെ ഏകോപനം സാധ്യമാക്കാനുമാണ് കണ്‍ട്രോള്‍ റൂം വഴി ലക്ഷ്യമിടുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് കണ്‍ട്രോള്‍ റൂം ക്രമീകരിച്ചിരിക്കുന്നത്. 12 പേരടങ്ങുന്ന ഒരു ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്’, മന്ത്രി സൂചിപ്പിച്ചു.
‘ആവശ്യമായ ട്രെയിനിംഗ് നല്‍കിയ ശേഷം ഡിസംബര്‍ 1 മുതല്‍ ട്രയല്‍ റണ്ണായി ഇവരുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഡിസംബര്‍ രണ്ടാം തീയ്യതി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നേരില്‍ പരിശോധിച്ചിരുന്നു. ട്രയല്‍ റണ്‍ വിജയകരമായതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ പബ്ലിക് ഓഫീസില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിന്‍റെ ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ന് നിര്‍വ്വഹിക്കും’, മന്ത്രി വ്യക്തമാക്കി.
Post Your Comments