ഷാർജ: ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കി ഷാർജ. സ്വർണാഭരണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കമുള്ള മേഖലകളിലാണ് ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുങ്ങുന്നത്. ഇന്ത്യയിൽ നിന്നുള്ള സംരംഭകർക്ക് ഫ്രീസോണുകളിലടക്കം വിവിധ പദ്ധതികൾ ആരംഭിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്സിസിഐ) അറിയിച്ചു.
ഐടി, ടെക്‌സ്‌റ്റൈൽ, കെട്ടിട നിർമാണ സാമഗ്രികൾ എന്നീ മേഖലകളിലും നിക്ഷേപ സാധ്യത വർധിച്ചിട്ടുണ്ട്. എസ് സിസിഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഷാർജ-ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിച്ചിരുന്നു. ഗ്ലോബൽ നെറ്റ് വർക്ക് ഇന്ത്യ ഭാരവാഹികളും കെട്ടിടനിർമാണം, ഇലക്ട്രോണിക്‌സ്, ഭക്ഷ്യോൽപന്നങ്ങൾ, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ കമ്പനി പ്രതിനിധികളുമാണ് ബിസിനസ് ഫോറത്തിൽ പങ്കെടുത്തത്.
Post Your Comments