KeralaLatest NewsNews

‘ബിനീഷ് നല്ല പയ്യനാ, എന്റെ കൂടെ താമസിച്ചപ്പോൾ കഞ്ഞി വെക്കാന്‍ വരെ ഉഷക്ക് കൂട്ടായിരുന്നു’: പി.സി ജോർജ്

കോട്ടയം : ബിനീഷ് കോടിയേരി ഒരു നല്ല ചെറുക്കനാണെന്നും അവനെ ഇങ്ങനെ വേട്ടയാടേണ്ടതില്ലെന്ന് കേരള ജനപക്ഷം നേതാവ്​ പി.സി. ജോർജ്​. കണ്ണൂരുക്കാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാണ്, അതിന്റേതായ കുഴപ്പത്തിനപ്പുറം ബിനീഷിന് മറ്റു ദൂഷ്യങ്ങളൊന്നുമില്ലെന്നും പിസി പറഞ്ഞു. ബിനീഷ് കോടിയേരിയും ഷോൺ ജോർജും നീനു മോഹന്‍ദാസും ചേര്‍ന്ന് എറണാകുളം ഹൈക്കോടതിയില്‍ പ്രക്ടീസ് തുടങ്ങിയ പശ്ചാത്തലത്തിലാണ് പി.സി. ജോർജിന്റെ പ്രതികരണം.

Read Also :  കേരളത്തിലെ സോ കോൾഡ് സാംസ്കാരിക നായകരൊന്നും മിണ്ടിയിട്ടില്ല, മരക്കാറും കാവലും മികച്ച സിനിമയെന്ന് സന്ദീപ് വാര്യർ

പിസി ജോര്‍ജിന്റെ വാക്കുകള്‍ :

‘കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി എന്ന ചെറുക്കന്‍ നല്ല ചെറുക്കനാ. അവനെ കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത്ര ആര്‍ക്കും അറിയില്ല. കണ്ണൂരുക്കാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാണ്, അതിന്റേതായ കുഴപ്പത്തിനപ്പുറം കൂടുതലൊന്നുല്ല. പഠിക്കുന്നകാലം മുതല്‍ അങ്ങനെയാ. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവരെ അറസ്റ്റ് ചെയ്യാന്‍ നിന്നത്. അന്ന് ഇവന്റെ അമ്മ കരഞ്ഞു. കോടിയേരി മിണ്ടാതിരുന്നു. മടുത്തപ്പോള്‍ ഞാന്‍ ഈരാറ്റുപേട്ട കൊണ്ടുപോയി മൂന്നുമാസം എന്റെ കൂടെ താമസിപ്പിച്ചു. നല്ല പയ്യനാ, കഞ്ഞി വെക്കാന്‍ വരെ ഉഷക്ക് കൂട്ടായിരുന്നു. അവന്‍ പണം ഉണ്ടാക്കാന്‍ പോയി, കുറ്റം പറയാന്‍ പറ്റുമോ. ഒരു വര്‍ഷം കര്‍ണ്ണാടകയില്‍ ജയിലില്‍ കിടന്നിട്ട് എന്തെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞോ. ഷോണ്‍ രണ്ട് വര്‍ഷമായി പാലാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞാന്‍ ഉദ്ഘാടനം ചെയ്ത് അരമണിക്കൂര്‍ കൊണ്ട് തന്നെ നാല് കേസ് കിട്ടിയിട്ടുണ്ട്. പിള്ളേരുടെ തൊഴില്‍ നടക്കും. പിള്ളേരെക്കെ നന്നായി വരട്ടെ.അവരെല്ലാം ഒരുമിച്ച് പഠിച്ചവരാ. അതുകൊണ്ട് തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.നല്ല ചെറുപ്പക്കാരനെക്കുറിച്ച് നിങ്ങൾ നെഗറ്റീവ് ഇമേജ് ഉണ്ടാക്കരുത്’.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button