മോണ്‍: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 15 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കരസേന അന്വേഷണം ആരംഭിച്ചു. സൈനിക വെടിവയ്പ്പിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവച്ചത്.
Read Also : നിഷില്‍ ഒഴിവ്: ഡിസംബര്‍ 13 വരെ അപേക്ഷിക്കാം
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാരാ സ്‌പെഷ്യല്‍ ഫോഴ്‌സസ് കമാന്‍ഡോകളെ രംഗത്തിറക്കുന്നത്. തെറ്റായ വിവരം നല്‍കി സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചോ എന്നതാണ് പ്രധാനമായും അന്വേഷിക്കുക. ഇന്റലിജന്‍സ് ബ്യൂറോയും പ്രദേശവാസികളുമാണ് പ്രധാനമായും വിവരങ്ങള്‍ കൈമാറുന്നത്. രഹസ്യ വിവരം സ്ഥിരീകരിക്കുന്നതില്‍ സേനയ്ക്ക് വീഴ്ച സംഭവിച്ചോയെന്നും അന്വേഷിക്കും.
അതേസമയം ഗ്രാമീണര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിലെ 21 പാര സ്‌പെഷ്യല്‍ ഫോഴ്‌സിലെ സൈനികര്‍ക്കെതിരെ സ്വമേധയ കേസെടുത്ത് നാഗലാന്‍ഡ് പൊലീസ്. പ്രകോപനമില്ലാതെയാണ് സൈന്യം ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് എഫ്ഐആര്‍ റിപ്പോര്‍ട്ട്. ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളെയാണ് സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തിയത്.
Post Your Comments