KeralaLatest NewsNews

റേഷൻ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: റേഷൻ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സർക്കാർ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ. താത്ക്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിനായി പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: അറവുശാല അടിച്ചുതകര്‍ത്തെന്ന് ആരോപണം: മഞ്ചേശ്വരത്ത് 40 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്, രണ്ടുപേര്‍ പിടിയിൽ

‘റേഷൻ കടകളുടെ ഉടമസ്ഥ അവകാശികൾ ഇല്ലാത്തതും ലൈസൻസ് നൽകാൻ സാധിക്കാത്തതുമായ പ്രശ്‌നങ്ങളിൽ നോട്ടിഫൈ ചെയ്ത് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ്. താൽക്കാലികമായി ബന്ധിപ്പിച്ചിരിക്കുന്ന കടകളെ സംബന്ധിച്ച് പിൻഗാമിയോ അവകാശിയോ നടത്തിപ്പുകാരോ എന്നത് സംബന്ധിച്ചുള്ള പരിശോധന എത്രയും വേഗം പൂർത്തിയാക്കി അർഹതുള്ളവർക്ക് നൽകാനുള്ള നടപടിയാണ് വകുപ്പും സർക്കാരും ഉദ്ദേശിക്കുന്നത്. 1500 ൽ അധികം റേഷൻ കടകൾ മറ്റ് കടകളുമായി ബന്ധിപ്പിച്ചിരിക്കുന്നത് പൂർണമായും ഒഴിവാക്കും. 14250 റേഷൻ കളകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1500 കടകളിലെ പ്രശ്‌നം പരിഹരിച്ച് അർഹരായ അത്രയും പേർക്ക് തൊഴിൽ സാഹചര്യം ഒരുക്കും. റേഷൻ വാങ്ങാൻ വരുന്നവർക്ക് അറ്റാച്ച് ചെയ്തിരിക്കുന്ന റേഷൻ കടകളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ജനങ്ങൾക്ക് നിലവിലുള്ള അസൗകര്യം മാറ്റി അവരുടെ വാർഡിൽ തന്നെ കട പുന:സ്ഥാപിച്ചുകൊണ്ട് റേഷൻ ലഭ്യമാക്കും. റേഷൻ കട ലൈസൻസികളെ സംബന്ധിച്ച് പരമാവധി ആനുകൂല്യം ഉറപ്പാക്കുമെന്ന്’ അദ്ദേഹം വ്യക്തമാക്കി.

‘കോവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെ കുടുംബങ്ങൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള ലൈസൻസ് പിൻഗാമികളോട് ഉദാരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. റേഷൻ കട നടത്തിപ്പിൽ ചിലയിടങ്ങളിൽ പിഴവ് വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാരിനോടും ജനങ്ങളോടും റേഷൻ കട ഉടമകൾക്ക് ഉത്തരവാദിത്തമുണ്ട്. അവ പൂർണമായി നിർവഹിച്ച് കൃത്യമായ രീതിയിൽ റേഷൻ കാർഡ് ഉടമകൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കണം. ഈ പ്രവർത്തനത്തെ സർക്കാർ പ്രോത്സാഹിപ്പിക്കും. സർക്കാർ നിർദേശം അനുസരിച്ച് കടകൾ നടത്തുന്ന രീതിയിലേക്ക് പോകണം. മുൻവിധിയോട് കൂടി ഒരു ലൈസൻസിയുടെയും പ്രവർത്തനത്തെ തടസപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കൂട്ടായ ഇടപെടലിലൂടെ പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷ്യസാധനം തൂക്കത്തിലും ഗുണനിലവാരത്തിലും മുൻപന്തിയിലായിരിക്കണമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തുമായി ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button