NattuvarthaLatest NewsKeralaNews

സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച്‌ തെളിവെടുക്കും

തിരുവല്ല: സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച്‌ തെളിവെടുക്കും. കേസില്‍ നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവത്തിൽ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

Also Read:കൊ​​ച്ചി ഫ്ലാ​​റ്റി​​ല്‍ ചൂ​​താ​​ട്ട​​കേ​​ന്ദ്രം:ആ​​റു​​പേ​​രെ ചോ​​ദ്യം ചെ​​യ്യാൻ ന​​ട​​പ​​ടി​​ക​​ള്‍ ആരംഭിച്ച് പൊലീസ്

അതേസമയം, കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റെതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണമെന്ന് പൊലീസ് പറയുന്നു.

എന്നാൽ കൊലപാതകത്തിൽ ആർ എസ് എസ്സിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങൾ വഴി ഇവർ ഇത് പ്രചരിപ്പിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button