പത്തനംതിട്ട: കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കുടുംബത്തെ സന്ദർശിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരു നാടിനാകെ പ്രിയപ്പെട്ടവനായിരുന്ന സന്ദീപിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് ആണെന്നും കൊലപാതകം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നും കെ കെ ശൈലജ ഫേസ്‌ബുക്കിൽ കുറിച്ചു. സംഘപരിവാരത്തിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സമാധാനപൂർണമായ പ്രതിരോധം പടുത്തുയർത്താൻ ജനങ്ങൾ തയ്യാറാവണം എന്നും മുൻമന്ത്രി വ്യക്തമാക്കി.
‘ആർഎസ്എസ്-ബിജെപി സംഘം കൊലപ്പെടുത്തിയ സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിൻ്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സന്ദീപിൻ്റെ രണ്ട് കുഞ്ഞുമക്കൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഒരു നാടിനാകെ പ്രിയപ്പെട്ടവനായിരുന്ന സന്ദീപിനെ ആസൂത്രിതമായാണ് ആർഎസ്എസ് സംഘം കൊലപ്പെടുത്തിയത്. സംഘപരിവാരത്തിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സമാധാനപൂർണമായ പ്രതിരോധം പടുത്തുയർത്താൻ ജനങ്ങൾ തയ്യാറാവണം’, കെ കെ ശൈലജ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:യു.കെയിൽ സാമൂഹിക വ്യാപനം : സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
അതേസമയം, കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റെതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെയുള്ള ചോദ്യം ചെയ്യലിലാണ് അഞ്ച് പ്രതികളും നിര്‍ണായകമായ വിവരങ്ങള്‍ മൊഴി നല്‍കിയത്. നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം. സന്ദീപിനെ കൊന്നത് നിലവിലെ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം.
നിലവില്‍ ആലപ്പുഴയില്‍ റിമാന്റില്‍ കഴിയുന്ന രതീഷിനെയും സന്ദീപ് വധക്കേസില്‍ പ്രതി ചേര്‍ത്തു. തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ തെറ്റിധരിപ്പിച്ച മണ്‍സൂറിന്റെ കൂടുതല്‍ വിവരങ്ങളറിയാനാണ് ഇയാളുമയി അന്വേഷണ സംഘം കാസര്‍ഗോഡെക്ക് പോകുന്നത്. കഴിഞ്ഞ ആഴ്ചയാണ് സിപിഎം പെരിങ്ങ ലോക്കല്‍ സെക്രട്ടറിയായ പിബി സന്ദീപ് കൊല്ലപ്പെട്ടത്.
Post Your Comments