Latest NewsIndiaNews

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സൈന്യം

കൊല്ലപ്പെട്ട ഭീകരന്റെ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സൈന്യം. ഷോപ്പിയാനിലെ ചെക് ചോളന്‍ പ്രദേശത്തായിരുന്നു ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്. ഇതിനിടെയാണ് സൈന്യം ഒരു ഭീകരനെ വകവരുത്തിയത്. കൊല്ലപ്പെട്ട ഭീകരന്റെ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.

Read Also : ശബരിമല വിഷയത്തില്‍ മതവികാരങ്ങളെ കുത്തിനോവിച്ച മുഖ്യമന്ത്രിയെ വഖഫ് പ്രശ്‌നത്തില്‍ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍

ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. മറ്റ് ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുളള തെരച്ചില്‍ പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button