ഊട്ടി: രാജ്യത്തെ നടുക്കിയ കരസേനയുടെ ഹെലികോപ്ടര്‍ അപകടത്തിൽ മരണം 11 ആയി ഉയർന്നു. പതിനാല് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 11 പേരും കൊല്ലപ്പെട്ടതായി ആണ് വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും അടക്കം മൂന്ന് പേർ നിലവിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന M – 17 ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ബിപിൻ റാവത്ത് അടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും നാട്ടുകാർ തന്നെയായിരുന്നു.
Also Read:സർവ്വ സൈന്യാധിപൻ ബിപിൻ റാവത്ത് ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥനയോടെ രാജ്യം
അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരും. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു.
Post Your Comments