കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് ഒഴുകിയെത്തുന്നത് കോടികളെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വിവിധയിടങ്ങളിലായിട്ടായിരുന്നു ഇഡിയുടെ പരിശോധന. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍, നേതാക്കളുടെ വീടുകള്‍, എന്നിവിടങ്ങളില്‍ ഇഡിയുടെ പ്രത്യേക സംഘം എത്തി. ഒരേ സമയത്തായിരുന്നു പരിശോധന.
Read Also : കേരളത്തെ ശാസ്‌ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി മാറ്റും: കോടിയേരി ബാലകൃഷ്‌ണന്‍
വിദേശ രാജ്യങ്ങളില്‍ നിന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ കോടിക്കണക്കിന് രൂപ എത്തിയതായി വിവരമുണ്ട്. ഇതില്‍ ഏറിയ പങ്കും കേരളത്തിലെ ചില നേതാക്കള്‍ക്കാണെത്തിയത്. നാദാപുരം കടവത്തൂര്‍ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആയിരുന്നു. പ്രദേശത്ത് ആയുധ പരിശീലനത്തിനടക്കം ഇയാള്‍ പണം എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വന്‍തോതില്‍ പണം എത്തിയെന്നും സൂചനയുണ്ട്.
ചില ചാരിറ്റി സംഘടനകളുടെ പേരില്‍ ആണ് കേരളത്തില്‍ പണം എത്തിയത്. തണല്‍, കരുണ തുടങ്ങിയ പേരിലാണ് നിരവധി സ്ഥാപനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തുടനീളം ചാരിറ്റിയുടെ മറവില്‍ നടത്തുന്നത്. പശ്ചിമ യു.പിയിലും, ഡല്‍ഹിയിലും കലാപം നടത്താന്‍ കോഴിക്കോട്ടെ തണല്‍ കേന്ദ്രീകരിച്ച്, ആക്‌സിസ് ബാങ്ക് വഴി പണം എത്തിച്ചതായി ഇഡി സ്ഥിരീകരിച്ചിരുന്നു.
അന്ന് അന്വേഷണവുമായി ബന്ധപ്പെട്ട പരിശോധന പോപ്പുലര്‍ ഫ്രണ്ടിന്റെ കല്ലായി ഓഫിസില്‍ ഇഡി നടത്തിയിരുന്നു.
Post Your Comments