Latest NewsNewsIndiaCrime

നാല് വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു: പ്രിൻസിപ്പലിനും 9 അധ്യാപകർക്കുമെതിരെ കേസ്

ഒരു കുട്ടിയുടെ പിതാവ് മകള്‍ സ്‌കൂളില്‍ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്

ജയ്‌പൂർ : നാല് വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും ഒന്‍പത് അധ്യാപകര്‍ക്കുമെതിരെ കേസ്. രാജസ്ഥാനിലെ ആല്‍വാറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരേയാണ് കേസ്. അധ്യാപകര്‍ ഭീഷണപ്പെടുത്തിയതായും പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതായും വിദ്യാര്‍ഥിനികൾ ആരോപിച്ചു.

ഒരു കുട്ടിയുടെ പിതാവ് മകള്‍ സ്‌കൂളില്‍ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ പ്രിൻസിപ്പലും മൂന്ന് അധ്യാപകരും ചേര്‍ന്ന് ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി പിതാവിനെ അറിയിച്ചു. രണ്ട് അധ്യാപികമാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും വിദ്യാര്‍ഥിനി ആരോപിച്ചു. ഇതോടെ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തിയത്. പ്രിൻസിപ്പലും  അധ്യാപകരും ചേര്‍ന്ന് വര്‍ഷങ്ങളോളം കൂട്ട ബലാത്സംഗം ചെയ്തതായി മൂന്ന്, നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പരാതി നല്‍കിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനികൾ പറഞ്ഞു. ഫീസ് അടക്കാമെന്നും പുസ്തകങ്ങള്‍ വാങ്ങി നല്‍കാമെന്നും അധ്യാപകര്‍ വാഗ്ദാനം ചെയ്തതായും വിദ്യാര്‍ഥിനികൾ ആരോപിച്ചു. സംഭവത്തിന് ശേഷം അധ്യാപകര്‍ വീടുകളിലേക്ക് നിരവധി തവണ കൊണ്ടുപോയതായും അവിടെ വെച്ച് പീഡനത്തിന് ഇരയായതായും വിദ്യാര്‍ഥിനികൾ ആരോപിച്ചു.

അതേസമയം, വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെതിരെയും 9-അധ്യാപകര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button