KollamNattuvarthaLatest NewsKeralaNews

അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു : ഒന്‍പതുപേരെ രക്ഷപ്പെടുത്തി

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുളള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് അപകടം. കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ന് അതിരാവിലെയാണ് സംഭവം ഉണ്ടായത്.

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുളള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്. ഒമ്പത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

Read Also : കൊ​​ച്ചി ഫ്ലാ​​റ്റി​​ല്‍ ചൂ​​താ​​ട്ട​​കേ​​ന്ദ്രം:ആ​​റു​​പേ​​രെ ചോ​​ദ്യം ചെ​​യ്യാൻ ന​​ട​​പ​​ടി​​ക​​ള്‍ ആരംഭിച്ച് പൊലീസ്

കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ ആളപായമുണ്ടായില്ല. ഗ്യാസ് ലീക്കായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button