തിരുവനന്തപുരം: വെട്ടുകാട് വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ക്ലൈനസ് റൊസാരിയോ നേടിയ വിജയം പ്രതിപക്ഷത്തിന്റെ ദുരാരോപണങ്ങള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും തിരുവനന്തപുരം നഗരം നല്‍കിയ മറുപടിയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. എല്‍ഡിഎഫ് നേടിയ വന്‍വിജയം നഗരസഭയ്ക്കും ഭരണസമിതിയ്ക്കുമുള്ള അംഗീകാരമാണ്. അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും മേയര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മേയറുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ദുരാരോപണങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കും നഗരത്തിന്റെ മറുപടി !!!
വെട്ടുകാട് വാർഡിൽ സ: ക്ലൈനസ് റൊസാരിയോയ്ക്ക് അത്യുജ്ജല വിജയം സമ്മാനിച്ച പ്രിയങ്കരരായ വോട്ടർമാർക്ക് നന്ദി.
സ: സാബു ജോസിന്റെ നിര്യാണത്തെ തുടർന്നാണ് നഗരസഭയിലെ വെട്ടുകാട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഐ(എം) വഞ്ചിയൂർ ഏര്യാ കമ്മിറ്റി അംഗം സ: ക്ലൈനസ് റൊസാരിയോ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ആയി മത്സരിച്ചത്. നഗരസഭയ്ക്കെതിരെ ബിജെപിയും യുഡിഎഫും പ്രചണ്ഡമായ വ്യാജ പ്രചരണം കെട്ടഴിച്ച് വിട്ട സാഹചര്യത്തിലാണ് ഈ ഉപതിരഞ്ഞെടുപ്പ് നടന്നത് എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. എല്ലാ ദുരാരോപണങ്ങളെയും വ്യാജ പ്രചരണങ്ങളെയും കടലിൽ താഴ്ത്തി ചുട്ട മറുപടി കൊടുത്ത് കൊണ്ടാണ് വെട്ടുകാട് എൽഡിഎഫിന് അഭിമാനാർഹമായ വിജയം സമ്മാനിച്ചത്. എൽ ഡി എഫ് 3306 വോട്ട് നേടിയപ്പോൾ യുഡിഎഫ്1816 ലും ബിജെപി 662 ലും ഒതുങ്ങി
. Read Also : ഒരു ദിവസമെങ്കിലും പോലീസാകണം: 9 വയസുകാരന്റെ ആഗ്രഹം നിറവേറ്റി അബുദാബി പോലീസ്
നഗരസഭ കഴിഞ്ഞ 11 മാസക്കാലം നടത്തിയ പ്രവർത്തനങ്ങളുടെ മാറ്റുരച്ച പോരാട്ടത്തിൽ എൽഡിഎഫ് നേടിയ ഈ വൻവിജയം നഗരസഭയ്ക്കും ഭരണസമിതിയ്ക്കുമുള്ള അംഗീകാരമാണ്. തുടർ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ഈ വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും നന്ദി രേഖപ്പെടുത്തുന്നു. എൽഡിഎഫിൽ വിശ്വാസമർപ്പിച്ച് പിന്തുണ നൽകുന്ന നഗരവാസികൾക്കും വെട്ടുകാട് വാർഡിലെ ജനങ്ങൾക്ക് പ്രത്യേകിച്ചും നന്ദി രേഖപ്പെടുത്തുന്നു.
Post Your Comments