
ഊട്ടി: സൈനിക ഹെലികോപ്റ്റർ തകർന്ന് 4 മരണം. ഊട്ടിക്കടുത്ത് സുലൂരിലാണ് അപകടം നടന്നത്. ആറ് ഉദ്യോഗസ്ഥരടക്കം 14 പേര് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. സൈനിക M – 17 ഹെലികോപ്റ്റർ ആണ് തകർന്നു വീണത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടർ ആണ് തകർന്നു വീണത്.
സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. മൂന്ന് പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്ടറിൽ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുമ്ടായിരുന്നു.
Post Your Comments