ന്യൂഡൽഹി: ഇന്ത്യയുമായുള്ള റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാന കരാർ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യ. വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയെ പിന്തിരിപ്പിക്കാൻ ഉപരോധമടക്കമുള്ള മാർഗ്ഗങ്ങളിലൂടെ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും ലാവ്റോവ് പറഞ്ഞു. 2017-ൽ, അമേരിക്ക പാസാക്കിയ ഒരു പ്രത്യേക നിയമം, റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നത് മറ്റു രാജ്യങ്ങളെ തടയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അമേരിക്കയുടെ കുതന്ത്രങ്ങൾ അതിജീവിച്ച് ആയുധക്കരാർ വിജയകരമായി മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ താഡിനെ തഴഞ്ഞാണ് ഇന്ത്യ മികച്ച പ്രതിരോധം കാഴ്ച വയ്ക്കുന്ന റഷ്യയുടെ എസ്-400 തിരഞ്ഞെടുത്തത്. സ്വാഭാവികമായും ഇതും അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
Post Your Comments