വാഷിങ്ടൺ: അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഉപയോഗിച്ച് ഉക്രൈൻ ആക്രമിച്ചു കീഴടക്കാൻ ശ്രമിക്കരുതെന്ന് വ്ലാഡിമിർ പുടിന് താക്കീതു നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
ഉക്രൈനു നേരെ ആക്രമണമുണ്ടായാൽ യു.എസ് കൈയുംകെട്ടി നോക്കിയിരിക്കില്ല. റഷ്യക്കെതിരെ സാമ്പത്തിക ഉപരോധമടക്കം പ്രായോഗികമായ എല്ലാ നടപടികളും സ്വീകരിക്കും. അതോടൊപ്പം, ഉക്രൈന് ആവശ്യമുള്ള സൈനിക സഹായം നൽകുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.
‘2014-ൽ, ഞങ്ങൾ ചെയ്യാൻ മടിച്ചത്, ഇപ്പോൾ ചെയ്യാൻ ഞങ്ങൾ സന്നദ്ധരാണ്’ എന്ന് റഷ്യ ഉക്രൈനിൽ നിന്നും ക്രിമിയ പിരിച്ചെടുത്ത സംഭവത്തെ ഉദ്ധരിച്ചു കൊണ്ട് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജയ്ക്ക് സള്ളിവൻ പ്രസ്താവിച്ചു.
Post Your Comments