ട്യോക്യോ: ജപ്പാനിലേക്ക് വരുന്ന വിനോദസഞ്ചാരികളെ വംശീയ വേർതിരിവുകളോടെ ജപ്പാൻ പോലീസ് ചോദ്യം ചെയ്യുന്നുവെന്ന് യു.എസ്. ട്യോക്യോയിലുള്ള യു.എസ് എംബസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തങ്ങളെ പിടിച്ചുനിർത്തി പോലീസ് ചോദ്യം ചെയ്തുവെന്ന് വിദേശ സഞ്ചാരികൾ എംബസിയെ അറിയിച്ചു.
എമിഗ്രേഷൻ പ്രൂഫ്, കൗൺസിലർ നോട്ടിഫിക്കേഷൻ എന്നിവ തടഞ്ഞു നിർത്തി പോലീസ് ചോദിച്ചുവെന്ന് അമേരിക്കൻ പൗരന്മാർ വ്യക്തമാക്കി. ഇത്തരം നീക്കങ്ങളിലൂടെ യു.എസുമായുള്ള ബന്ധം തകർക്കാനാണ് ജപ്പാൻ ശ്രമിക്കുന്നതെന്ന് എംബസി ട്വീറ്റ് ചെയ്തു.
യു.എസ് ഇങ്ങനെ പ്രസ്താവനയിറക്കിയതിനു പിന്നാലെ പ്രതികരണവുമായി ജപ്പാൻ ഔദ്യോഗിക വക്താവ് രംഗത്തു വന്നു. വംശവും രാജ്യവും നോക്കിയിട്ടല്ല, ഒരു പൗരനെയും ചോദ്യം ചെയ്യുന്നതെന്നും സംശയാസ്പദമായി കാണപ്പെടുന്നവരെ മാത്രമാണ് പോലീസ് ചോദ്യം ചെയ്യുന്നതെന്ന് ഔദ്യോഗിക വക്താവ് ഹിരോകാസു മാട്സുനോ വ്യക്തമാക്കി. എംബസിയുടെ പ്രതികരണം വന്നതോടെ ഒമിക്രോൺ വകഭേദം പടർന്നു പിടിക്കുമെന്ന് ആരോപിച്ച് ജപ്പാൻ അതിർത്തികൾ അടച്ചിടുകയായിരുന്നു.
The U.S. Embassy has received reports of foreigners stopped and searched by Japanese police in suspected racial profiling incidents. Several were detained, questioned, and searched. U.S. citizens should carry proof of immigration and request consular notification if detained. pic.twitter.com/a8BkAU7eCR
— U.S. Embassy Tokyo, ACS (@ACSTokyo) December 5, 2021
Post Your Comments