മാനന്തവാടി: ജനവാസകേന്ദ്രത്തിൽ വീണ്ടും കടവയുടെ ആക്രമണം. കടുവ ആടിനെ ആക്രമിച്ച് കൊന്നു. കുറുക്കൻമൂല തെനംകുഴി ജിൽസിന്റെ രണ്ട് വയസ്സുള്ള ആടിനെയാണ് കൊന്നുതിന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
മൂന്നാമത്തെ ആടിനെയാണ് ഇവിടെ നിന്ന് കടുവ കൊണ്ടുപോയത്. ഇനി ഒരു ആട് മാത്രമാണ് അവശേഷിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കാമറ സ്ഥാപിച്ചിരുന്നെങ്കിലും കാമറയിൽ പതിഞ്ഞില്ല. ഇതോടെ ജിൽസിന്റെ വീടിന് സമീപത്തും കാവേരിപ്പൊയിൽ കോളനിക്ക് സമീപവും ഓരോ കാമറകൾ കൂടി സ്ഥാപിച്ചു. സുൽത്താൻ ബത്തേരിയിൽനിന്നുള്ള വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമാണ് കാമറ സ്ഥാപിച്ചത്.
ഇന്ന് നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് കുമാർ ബിഷ്ണോയ് സ്ഥലം സന്ദർശിച്ച് കൂടുവെക്കാനുള്ള മേൽനടപടി സ്വീകരിക്കും. ഇതുവരെ ആറ് വളർത്തുമൃഗങ്ങളെ പ്രദേശത്ത് കടുവ കൊന്നു.
Post Your Comments