തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞിരുന്നു.
Read Also : ഓട്ടിസം ബാധിച്ച പതിനഞ്ച്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്
പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ പറഞ്ഞത്. മൂന്ന് കുട്ടികളുണ്ടെന്നും കുട്ടികളുടെ സംരക്ഷണ ചുമതല തനിക്കാണെന്നും പൊലീസുകാരി കോടതിയില്‍ വ്യക്തമാക്കി. ക്ഷമാപണം സ്വാഗതാര്‍ഹമാണെന്ന് അറിയിച്ച കോടതി സ്വീകരിക്കണമോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്ന് പറഞ്ഞു.
എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീമിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചാണ് ശ്രീജിത്ത് പോസ്റ്റ് പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
പ്രിയസഖാവ് എ.എ റഹിമിനോട് ഒരു ചെറിയ ചോദ്യം. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കള്‍ നേതൃത്വം നല്‍കുന്ന ഡിവൈഎഫ്ഐ.
ആറ്റിങ്ങലില്‍ എട്ടു വയസ്സുള്ള പെണ്‍കുട്ടിയോട് പിങ്ക് പൊലീസ് കാട്ടിയ ക്രൂരമായ നടപടിയെ കേരളാ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത് താങ്കള്‍ ശ്രദ്ധിച്ചുകാണുമല്ലോ. കേരളാ പൊലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഏത് സെന്ററിനു മുന്നിലാണ് താങ്കളുടെ പ്രസ്ഥാനം പ്രകടനം സംഘടിപ്പിക്കുന്നത്? BlackLivesMatter പോലെ GirlLivesMatter എന്നതും പ്രധാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു- ശ്രീജിത്ത് കുറിച്ചു.
Post Your Comments