Latest NewsIndia

സമരം ചെയ്ത കർഷകർക്ക് സർക്കാർ ജോലി നൽകണമെന്ന് രാഹുൽ ഗാന്ധിയുടെ പുതിയ ആവശ്യം

തൊഴിൽ പരമായി കർഷകരായ അവർക്ക് എന്ത് ജോലി ആണ് നൽകേണ്ടത് എന്നാണ് ബിജെപിയുടെ ചോദ്യം.

ന്യൂഡൽഹി: എല്ലായ്പ്പോഴും രാഹുൽ ഗാന്ധിയുടെ ചില പ്രസ്താവനകളും ആവശ്യങ്ങളും ട്രോളുകളിൽ കലാശിക്കാറുണ്ട്. അത്തരം ഒരു വിഡ്ഢിത്തമാണ് കഴിഞ്ഞ ദിവസം രാഹുൽ പാർലമെന്റിൽ നടത്തിയത്. രാഹുൽ ഗാന്ധി ചൊവ്വാഴ്ച ലോക്‌സഭയിലെ തന്റെ പ്രസംഗത്തിനിടെ നടക്കാനാവാത്ത ഒരു ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചു. കർഷകർക്ക് അവരുടെ അവകാശങ്ങളും നഷ്ടപരിഹാരവും നൽകുന്നതിനൊപ്പം അവർക്ക് സർക്കാർ ജോലി നൽകണമെന്നാണ് തന്റെ ആവശ്യമെന്നും രാഹുൽ പറഞ്ഞു.

കർഷകർ എന്ന പേര് തന്നെ വ്യവസായം ചെയ്യുന്നവർ എന്നാണെന്നു പോലും ഓർക്കാതെയാണ് രാഹുൽ ഗാന്ധിയുടെ വിഡ്ഢിത്തം. ‘കർഷകർക്ക് അവരുടെ അവകാശങ്ങൾ നൽകണമെന്നും അവർക്ക് നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും ആണ് തന്റെ ആഗ്രഹം’ എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ഇതോടെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. തൊഴിൽ പരമായി കർഷകരായ അവർക്ക് എന്ത് ജോലി ആണ് നൽകേണ്ടത് എന്നാണ് ബിജെപിയുടെ ചോദ്യം.

കർഷകർക്ക് ജോലി വാഗ്ദാനം ചെയ്യുന്നത് തികച്ചും അസംബന്ധമാണ്, കാരണം അവർ തൊഴിൽപരമായി കർഷകരാണ്, അവർക്ക് ജോലി വാഗ്ദാനം ചെയ്യുന്നത് അവരെ മറ്റ് പ്രൊഫഷണലുകളാക്കുന്നത് പോലെയാവും അതായത് , പ്രൊഫഷണൽ പ്രതിഷേധക്കാരായ രാകേഷ് ടികൈത്തിനെ പോലെ എന്നും ബിജെപി പരിഹസിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button