ഹൃദയാരോഗ്യം സംരക്ഷിക്കാൻ കൊഴുപ്പും മധുരവും ഇല്ലാതെ രുചികരമായ പ്രഭാത ഭക്ഷണം റാഗികൊണ്ട് തയാറാക്കാം. ഇതിലെ നാരുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീര പൂരിത കൊഴുപ്പ് കുറച്ച് അപൂരിത കൊഴുപ്പ് വർധിപ്പിക്കുന്നു.
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി – 50 ഗ്രാം
റാഗിപ്പൊടി – 50 ഗ്രാം
ചീര (അമരാന്ത്) – 30 ഗ്രാം
കടലപ്പരിപ്പ് – 30 ഗ്രാം
പച്ചമുളക് – രണ്ട്
മല്ലിയില – 5 ഗ്രാം
എണ്ണ– 5 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ഒരു കപ്പ്
Read Also : നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍..!!
തയാറാക്കുന്ന വിധം
റാഗിപ്പൊടിയും അരിപ്പൊടിയും നന്നായി മിക്സ് ചെയ്യുക. മുട്ടവെള്ള ചേർക്കുക. അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ബാക്കി അരക്കപ്പ് വെള്ളം ചൂടാക്കി ഈ മിക്സിലേക്ക് ഒഴിക്കുക. ഇനി എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ച് മിക്സ് ദോശപ്പരുവത്തിലാക്കുക. തുടർന്ന് തവ ചൂടാക്കി മാവ് ഒഴിച്ച് ദോശ തയാറാക്കാം.
ഫില്ലിങ്ങിനായി ചീര ചെറുതായരിഞ്ഞ് ആവി കയറ്റുക. കടലപ്പരിപ്പ് ചെറിയ ഉള്ളിക്കും പച്ചമുളകിനുമൊപ്പം ചതച്ചെടുക്കുക. ആവി കയറ്റിയ ചീരയും കടലപ്പരിപ്പു ചട്ണിയും ഒന്നിച്ചു യോജിപ്പിക്കുക. ഈ കൂട്ട് ദോശയുടെ ഉൾവശത്ത് പരത്തുക. ശേഷം ദോശ ചുരുട്ടിയെടുക്കുക. ചൂടോടെ വിളമ്പുക. നല്ല അടിപൊളി റാഗി ചീര ദോശ തയ്യാർ.
Post Your Comments