തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ന്യൂ ജനറേഷന്‍ എസ്യുവിയായ ഥാര്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ്. വിഷയത്തില്‍ ദേവസ്വം ഭരണസമിതി ചേര്‍ന്ന് ഉടന്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസത്തിന്റെ ഭാഗമായി സമര്‍പ്പിച്ച വാഹനത്തെ സമൂഹമാധ്യമങ്ങളില്‍ ട്രോളുന്നത് കാര്യം മനസിലാക്കാതെയാണ് അദ്ദേഹം പറഞ്ഞു.
റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ വാഹനമാണ് മഹീന്ദ്ര സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് മഹീന്ദ്രയുടെ ഒരു വാഹനം ഗുരുവായൂരപ്പന് കാണിക്കയായി ലഭിക്കുന്നത്. ടിവിഎസ് കമ്പനി തങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ ആദ്യ മോഡലുകള്‍ ഗുരുവായൂരപ്പന് കാണിക്ക സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. കാണിക്കയായി ലഭിക്കുന്ന വാഹനം ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവെങ്കിലും ഥാര്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
ഏകദേശം ഒരു വര്‍ഷം മുമ്പ് കാണിക്കയായി ഥാര്‍ സമര്‍പ്പിക്കാന്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയിരുന്നില്ല. അതിനാല്‍ അന്ന് വാഹനം ഗുരുവായൂരപ്പന് പ്രതീകാത്മകമായി സമര്‍പ്പിച്ച ശേഷം തിരിച്ചു കൊണ്ടുപോകകയായിരുന്നു. ഇപ്പോഴാണ് ചടങ്ങുകള്‍ നടത്തി നടയ്ക്കല്‍ സമര്‍പ്പിച്ചത്.
Post Your Comments