
കോഴിക്കോട്: ചില വര്‍ഗീയ ശക്തികള്‍ പറയുന്നത് മാത്രമേ പിണറായി സര്‍ക്കാര്‍ അനുസരിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര മാതൃകയില്‍ സംസ്ഥാനവും പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് മുതലക്കുളത്തു നടന്ന പ്രതിഷേധ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന തീരുമാനത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്മാറിയത് എടുത്ത് കാണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : വിപിന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുക്കും: കുടുംബത്തിന് കൈത്താങ്ങായി ബിജെപി
‘വഖഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ടത് വിപ്ലവകരമായ തീരുമാനം എന്നാണ് സഖാക്കള്‍ പാടി നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വഖഫ് നിയമനങ്ങള്‍ തല്‍ക്കാലം പി.എസ്.സിക്ക് വിടേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. ശബരിമലയുടെ കാര്യത്തില്‍ സമരം നടത്തിയിട്ടും നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ വെളളിയാഴ്ച പളളിയില്‍ ഫത്വ പുറപ്പെടുവിക്കുമെന്ന് പറഞ്ഞതോടെ പിണറായി വിജയന്‍ വഖഫ് ബോര്‍ഡില്‍ നിലപാട് മാറ്റി’, കെ.സുരേന്ദ്രന്‍ പറഞ്ഞു.
‘ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ അങ്ങേയറ്റം നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോള്‍ വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ തീരുമാനം ഒറ്റ രാത്രികൊണ്ട് മാറുകയാണ്. തലശേരിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുക്കാനാണ് സര്‍ക്കാരിന് ധൃതി. എന്നാല്‍ സ്‌കൂളില്‍ പോയ കൊച്ചുകുട്ടികളുടെ നെഞ്ചില്‍ അയാം ബാബറി എന്ന് നോട്ടീസ് പതിപ്പിച്ച താലിബാന്‍ മാതൃക പിണറായിക്ക് സ്വീകാര്യമാണ്. നോട്ടീസ് പതിച്ച പോപ്പുലര്‍ ഫ്രണ്ടുകാര്‍ വര്‍ഗീയ ശക്തിയാണെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും മതഭീകര സംഘടനകളാണ് ഇതിന് പിന്നിലെന്നും പറഞ്ഞിട്ടും ഒരു നടപടിയുമില്ല’, സുരേന്ദ്രന്‍ പറഞ്ഞു.
‘കേരളത്തിലെ ജനങ്ങളുടെ ഒരു താല്‍പര്യവും പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പിക്കുകയാണ്. പെട്രോള്‍ നികുതിയില്‍ പിണറായി സര്‍ക്കാരിന്റേത് ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ്. സംസ്ഥാനത്തെ വിലക്കയറ്റത്തിലും സര്‍ക്കാര്‍ കാഴ്ചക്കാരാണ്. അയല്‍ സംസ്ഥാനങ്ങളില്‍ വില കുറയ്ക്കാന്‍ ശക്തമായ നടപടിയെടുക്കുമ്പോള്‍ കേരള സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്. ബസ് ചാര്‍ജും കറന്റ് ചാര്‍ജും പച്ചക്കറിയിലും എല്ലാം വിലക്കയറ്റമാണെന്നും സമ്മര്‍ദ്ദ ശക്തികളുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ എന്തും നടക്കുമെന്നതിന് തെളിവാണ് ഇതെല്ലാം’, സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments