കണ്ണൂർ: കണ്ണൂരിൽ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും ആക്രമിച്ചു. വെട്ടിപരിക്കേൽപ്പിക്കുകയാണ് ചെയ്തത്. കൊറ്റാളിയിലെ പ്രവിദ, മകൾ റനിത എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് രവീന്ദ്രനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
തലയ്ക്ക് വെട്ടേറ്റ പ്രവിദയുടെ നില ഗുരുതരമാണ്. ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകനും മർദനമേറ്റിട്ടുണ്ട്. മകന്റെ കാലിനാണ് വെട്ടേറ്റത്. രവീന്ദ്രന്റെയും കൈകാലുകൾക്കും പരിക്കുണ്ട്.
Read Also : ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തണം: മന്ത്രി ജെ.ചിഞ്ചു റാണി
2019-ലാണ് വിദേശത്തായിരുന്ന രവീന്ദ്രൻ നാട്ടിലെത്തിയത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് പ്രവിദയും മക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
Post Your Comments