ചെന്നൈ : പരിശോധനയുടെ മറവില്‍ വൃക്കരോഗിയായ 24-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്, മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവര്‍ത്തിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയായ യുവതി സ്കാൻ ചെയ്യാനായിട്ടാണ് റേഡിയോളജിസ്റ്റായ ഡോക്ടറുടെ അടുത്ത് എത്തിയത്. പരിശോധനയുടെ പേരിൽ ഇയാൾ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 27-ന് ആശുപത്രി അധികൃതര്‍ക്ക് യുവതി പരാതി നല്‍കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ, ഡോ. ചക്രവർത്തിക്കെതിരായ ആരോപണം അന്വേഷിക്കാൻ ഒരു ഇൻറേണൽ കമ്മിറ്റി രൂപീകരിച്ചു.വെള്ളിയാഴ്ച വൈകിട്ട് കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയനായ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നാണ് റിപ്പോർട്ട്.
Post Your Comments