മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം കാണാതായ സംഭവത്തില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
കസ്റ്റംസിലെ മൂന്ന് സൂപ്രണ്ടുമാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. യാത്രക്കാരനില്‍ നിന്ന് കണ്ടെടുത്ത് കസ്റ്റംസിന്റെ ലോക്കറില്‍ സൂക്ഷിച്ച ഒരു കിലോയോളം സ്വര്‍ണമാണ് കാണാതായത്.
തുടര്‍ന്ന് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ കൊച്ചി കസ്റ്റംസ് കമീഷണറേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് വകുപ്പുതലത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തത്. കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments