തിരുവനന്തപുരം: ക്രൈം നന്ദകുമാർ ജയിൽമോചിതനായി. ജയിൽ മോചിതനായ ശേഷം പിണറായി വിജയനെതിരെയും മന്ത്രി വീണ ജോർജിനെതിരെയും നന്ദകുമാർ പ്രതികരിച്ചു. തന്നെ ജയിലിൽ വെച്ച് അപായപ്പെടുത്തുവാൻ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ശ്രമം ഉണ്ടാവും എന്ന് താൻ കോടതിയെ അറിയിച്ചു, അതിനെ തുടർന്ന് തനിക്ക് ജയിൽമാറ്റം ഉണ്ടാവുകയും തനിക്ക് കോടതി ജയിലിൽ സുരക്ഷ നൽകുകയും ചെയ്തിരുന്നു.
ഈ കേസിനെതിരെ ശക്തമായി പോരാടുമെന്നും ഹൈക്കോടതിയിൽ താൻ മറ്റൊരു ഹർജി നൽകുമെന്നും നന്ദകുമാർ പറഞ്ഞു. കർമ്മ ന്യൂസ് ആണ് ഇതിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോൾ ഒരു വീഡിയോയെ കുറിച്ചാണ് എനിക്കെതിരെ കേസ്. അതിനെ കുറിച്ച് ഇപ്പോൾ ഞാൻ ഒന്നും പ്രതികരിക്കുന്നില്ല. കാരണം കോടതിയുടെ പരിഗണയിലാണ് ഉള്ളത്.
വീണ ജോർജ് അങ്ങനെ ഉള്ള ആളല്ലെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞെന്നാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഈ വീഡിയോ ഇനി ഹൈക്കോടതിയിൽ പരിഗണിക്കും. എന്റെ മുന്നിൽ തന്നെയാണ് പിണറായി വിജയനും ഡിജിപിയും ഈ കേസിൽ ഇടപെട്ടതെന്നും നന്ദകുമാർ ആരോപിക്കുന്നു. തനിക്കെതിരെ കേസെടുത്തതും ജയിലിലടച്ചതും രാഷ്ട്രീയ പ്രേരിതമാണെന്നും നന്ദകുമാർ കൂട്ടി ചേർത്തു.
Post Your Comments