Latest NewsInternational

ഉക്രൈനിലെ റഷ്യൻ സൈനിക വിന്യാസം : യൂറോപ്യൻ സഖ്യകക്ഷികളുമായി ചർച്ച നടത്തി ബൈഡൻ

ഉക്രൈൻ അധിനിവേശത്തിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്ര നേതാക്കൾ

ന്യൂയോർക്ക്: ഉക്രൈൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം നടത്തിയ സംഭവത്തിൽ യൂറോപ്യൻ സഖ്യകക്ഷികളുമായി ചർച്ച നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ, ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയവർ വിർച്വൽ യോഗത്തിൽ പങ്കെടുത്തു. ഉക്രൈൻ എന്ന രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പരിപൂർണ്ണ പിന്തുണ നൽകണമെന്ന് അടിവരയിട്ടുറപ്പിക്കാനാണ് യു.എസ് ഈ യോഗം വിളിച്ചതെന്ന് പശ്ചാത്യ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. രാഷ്ട്ര നേതാക്കളെല്ലാവരും ഉക്രൈൻ അതിർത്തി സംഘർഷത്തിൽ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി.

ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗം നയതന്ത്രപരമായാണെന്ന് ഐക്യകണ്ഠേന തീരുമാനിച്ച എല്ലാ നേതാക്കളും, സംയുക്തമായി റഷ്യയെ ഇക്കാര്യത്തിലുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കുലുങ്ങാത്ത റഷ്യയെ ഏതു വിധേനയും ഉക്രൈൻ അധിനിവേശത്തിൽ നിന്നും പിന്തിരിപ്പിക്കാൻ തന്നെയാണ് യു.എസ് നിയന്ത്രിത സഖ്യം തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button