ThiruvananthapuramLatest NewsKeralaNattuvarthaNews

‘വി. ഡി സതീശന് ആത്മാർത്ഥതയില്ല, വീട്ടില്‍ പോയി സമരം ചെയ്യ്’ : കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് എംഎം മണി

രാത്രി അണക്കെട്ട് തുറന്നുവിട്ട തമിഴ്‌നാടിനെതിരെയും രൂക്ഷവിമര്‍ശനമാണ് എംഎം മണി നടത്തിയത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. മുല്ലപെരിയാർ വിഷയത്തിൽ കോൺഗ്രസ്‌ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത് മറച്ചുവെച്ചു കൊണ്ടാണ് ഇപ്പോൾ സമരം നടത്തുന്നതെന്നും എംഎം മണി കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തിയാണെന്നും കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഡീന്‍ കുര്യാക്കോസ് എംപിയും വിഡി സതീശനും വീട്ടില്‍ പോയിരുന്നു സമരം ചെയ്താല്‍ മതിയെന്നും എംഎം മണി പറഞ്ഞു.

രാത്രി അണക്കെട്ട് തുറന്നുവിട്ട തമിഴ്‌നാടിനെതിരെയും രൂക്ഷവിമര്‍ശനമാണ് എംഎം മണി നടത്തിയത്. പാതിരാത്രിയില്‍ ഡാം തുറന്നത് ശുദ്ധ മര്യാദകേടാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും എംഎം മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്നും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button