ThiruvananthapuramKeralaNattuvarthaLatest NewsNews

തൊഴിലാളി സംഘടനകൾ ഫെബ്രുവരി 23നും 24 നും രാജ്യവ്യാപക പൊതു പണിമുടക്ക് നടത്തും

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു തൊഴിലാളി സംഘടനകൾ രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. ഇതിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.

Also Read : ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ഗള്‍ഫ് രാജ്യത്ത് ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം

ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ബഡ്ജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായി രാജ്യത്താകമാനം പൊതുപണിമുടക്ക് നടത്താനാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button