NattuvarthaLatest NewsKeralaNewsIndia

സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകർ

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകർ. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയാണെന്നും, വിദ്യാഭ്യാസമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇതിനെക്കുറിച്ച് കത്തെഴുതിയിട്ടുണ്ടെന്നും അധ്യാപകർ പറയുന്നു.

Also Read:2+2 യോഗം : റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

എട്ട് രൂപ നിരക്കില്‍ ആറ് ദിവസത്തേക്ക് 48 രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന്‍റെ ഇരട്ടിത്തുകയാണ് ചെലവ് വരുന്നതെന്നാണ് പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ അഭിപ്രായം. ആഴ്ചയില്‍ രണ്ട് ദിവസം നല്‍കുന്ന 300 മി.ലി പാലിന് 15 രൂപയും ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപയും ചെലവ് വരും. ബാക്കി വരുന്ന തുക കൊണ്ട് എങ്ങിനെ ഉച്ചഭക്ഷണം നല്‍കുമെന്നാണ് അധ്യാപകരുടെ ചോദ്യം.

സർക്കാർ അനുവദിക്കുന്ന പണം തികയുന്നില്ല എന്ന കാരണമാണ് ഒരുപാട് കുട്ടികൾ ഉച്ചഭക്ഷണം പോലുമില്ലാത്തവരായി മാറുന്നത്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണ്. അധിക ചെലവ് കാരണം ഉച്ചഭക്ഷണ മെനു വെട്ടിക്കുറയ്ക്കാനും പറ്റില്ല. മെനു കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാർ നിര്‍ദേശവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button