ThiruvananthapuramKeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മിഷണർ: ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും തീരുമാനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് വിഭാഗവുമായി ആലോചിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സുരക്ഷാ ചുമതലയുള്ള ഡിഐജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപികരിക്കും.

ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ എംപിയുമായ സാഗർ റായ്ക ബിജെപിയിൽ

സുരക്ഷ കണക്കിലെടുത്ത് ഇസഡ് പ്ലസ് സുരക്ഷയാണു മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. 2020ല്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് വിലക്കുകള്‍ ലംഘിച്ച് ക്ലിഫ് ഹൗസിന് മുന്നിലെത്തിയിരുന്നു ഈ സംഭവവും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button