MollywoodNewsEntertainment

40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച്‌ ഉപവസിച്ചിട്ടുണ്ട്, മരിക്കണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു: സ്ഫടികം ജോര്‍ജ്

കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ്

ഭദ്രന്റെ സംവിധാനത്തിൽ ക്ലാസും മാസും ചേർന്ന് അവതരിപ്പിക്കപ്പെട്ട മോഹൻലാൽ ചിത്രമാണ് സ്‌ഫടികം. ചിത്രത്തിൽ ആടുതോമയ്ക്ക് ഒപ്പം നിറഞ്ഞു നിന്ന കഥാപാത്രമാണ് സ്‌ഫടികം ജോർജ്ജ്. സ്ഫടികത്തിന് പിന്നാലെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരില്‍ ഒരാളായി മാറിയ ഇദ്ദേഹം പിന്നീട് കോമഡി താരമായും രംഗപ്രവേശം ചെയ്തു. കൊവിഡ് വ്യാപകമായതോടെ താത്കാലികമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അദ്ദേഹം. വൃക്കരോ​ഗം ബാധിച്ചപ്പോള്‍ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച്‌ ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച ശ്രദ്ധനേടുന്നു.

read also: ഉടുമ്പിന്റെ ട്രെയിലർ റിലീസിന് കൈകോർത്ത് ആക്ഷൻ താരം അർജ്ജുനും പൃഥിരാജും

അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചതിനെ കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. ജോർജ്ജിന്റെ വാക്കുകൾ ഇങ്ങനെ.. ‘ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് രോഗിയായത്. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായി. മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തകര്‍ന്നു പോയി. എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടുപോകണേ… എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു’

‘സിനിമയില്‍ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ട് നടത്തിയ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങള്‍ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്. അത് പിന്നീട് യാഥാര്‍ഥ്യമായപ്പോള്‍ ദൈവത്തിന് എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തിയത്. 40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച്‌ ഉപവസിച്ചിട്ടുണ്ട്.’

shortlink

Related Articles

Post Your Comments


Back to top button