ErnakulamKeralaNattuvarthaLatest NewsNews

ആറ്റിങ്ങൽ പരസ്യവിചാരണ: ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു?, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോടതി

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്യുന്ന വിഡിയോ കണ്ടിരുന്നോ എന്ന് പൊലീസ് മേധാവിയോട് ഹൈക്കോടതിയുടെ ചോദിച്ചു. കോടതി വിഡിയോ കണ്ടതാണെന്നും വ്യക്തമാക്കി.

സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നും കുട്ടിക്കായി സർക്കാർ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. നടപടി ഇല്ലെങ്കിൽ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പും നൽകി. സംഭവത്തിൽ ഡിജിപിയുടെ റിപ്പോർട്ട് അപൂർണമാണെന്നും ഞെട്ടിക്കുന്നതാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതിയിൽ നിന്നെങ്കിലും നീതി ലഭിച്ചില്ലെങ്കിൽ പിന്നെ എവിടെനിന്നു കിട്ടുമെന്നും അദ്ദേഹം ചോദിച്ചു.

മസ്‌കത്തിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം: മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

അതേസമയം, കുട്ടിയെ അപമാനിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേസില്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാൽ അതെങ്ങനെ പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ദൃശ്യങ്ങളിൽ കാണുന്നതും സർക്കാർ റിപ്പോർട്ടിൽ പറയുന്നതും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടി പറഞ്ഞത് നുണയല്ല. ഫോണിന്റെ കാര്യം എന്തിനാണ് ആ കുട്ടിയോടു ചോദിച്ചത്. കേസില്‍ സര്‍ക്കാര്‍ പലതും മറയ്ക്കാന്‍ ശ്രമിക്കുകയാണ്. കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ ഇല്ല. പോലീസ് ഉദ്യോഗസ്ഥയ്ക്ക് വലിയ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടും കേസെടുത്തില്ല. ബാലാവകാശ കമ്മിഷനോടും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. ഇതു കണ്ടില്ലെന്നു നടിച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button