കോഴിക്കോട്: സംസ്ഥാനത്ത് വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ വ്യാപക പ്രതിഷേധം. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കല്‍ വിശ്വാസികളുടെ കടമയാണെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത രീതിക്ക് സമാനമായാണ് വഖഫ് ബോര്‍ഡിന്റേയും കാര്യത്തില്‍ നടക്കുന്നതെന്ന് മുസ്ലിംലീഗ് ആരോപിച്ചു.
സര്‍ക്കാര്‍ നീക്കം മുസ്ലീം സമുദായത്തെ തകര്‍ക്കാനാണെന്നും ഇതിനായി വലിയ ക്യാമ്പയിനുകള്‍ നടത്താനും ലീഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രതിഷേധ യോഗങ്ങള്‍ നടത്തും. ദേവസ്വം ബേര്‍ഡ് രൂപികരിച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തതു പോലെയുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രചരണമാണ് ലീഗ് പ്രദേശിക തലത്തില്‍ നടത്തുന്നത്. ഇത്തരം ഒരു അവസ്ഥയ്ക്ക് ഇടകൊടുക്കരുതെന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകണമെന്നുമാണ് ലീഗ് ആവശ്യപ്പെടുന്നത്.
വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ വിശ്വാസികള്‍ തയ്യാറുകുമെന്ന് മുസ്ലീം നേതൃസമിതി സംസ്ഥാന കണ്‍വീനര്‍ പി.എം.എ. സലാം വ്യക്തമാക്കി. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ ഏഴിന് രാവിലെ പത്തിന് വഖഫ് ബോര്‍ഡ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.
അതേ സമയം, കേരള വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട വിഷയവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിലപാട് ഏകകണ്ഠമാണെന്നും ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Post Your Comments