കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. എറണാകുളത്ത് സി. എ.യ്ക്കു പഠിക്കുകയായിരുന്ന മിഷേലിനെ 2017 മാര്‍ച്ച് 6-ന് വൈകീട്ട് കാണാതാവുകയായിരുന്നു. ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മിഷേൽ യാത്രയായത്. തങ്ങടെയൊക്കെ ജീവനായിരുന്നുവെന്നും അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മിഷേലിന്റെ അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മിഷേൽ സ്നേഹമുള്ളവളായിരുന്നു. ഞങ്ങളുടെ ഒക്കെ ജീവനായിരുന്നു അവൾ. എന്‍റെ ജീവന്‍ പോയപോലെ. ഒന്നിനും ആരും ഒരു തുണയില്ലാത്തത് പോലെയാണ്. ഞങ്ങളുടെ മൂന്ന് പേരുടെ കാര്യത്തിനും അവളായിരുന്നു മുന്നിൽ. എന്തിനും മുന്നിൽ ഉണ്ടാകുമായിരുന്നു’, അമ്മ പറയുന്നു.
Also Read:പുതു തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത എണ്ണതേച്ചു കുളിയുടെ ഗുണങ്ങൾ അറിയാം
എറണാകുളത്ത് സി. എ.യ്ക്കു പഠിക്കുകയായിരുന്ന മിഷേലിനെ 2017 മാര്‍ച്ച് 6-ന് വൈകീട്ട് കാണാതാവുകയായിരുന്നു. കലൂരില്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങള്‍ രേഖയിലുണ്ട്. പിന്നീട് മിഷേലിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. പിറ്റേന്ന് വൈകീട്ട് ഐലന്‍ഡ് വാര്‍ഫില്‍ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടുകിട്ടി. വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണമാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പു തന്നെ മിഷേലിന്‍റെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാൻ പോലീസ് തിടുക്കം കാണിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
Post Your Comments