റിയാദ്: കോവിഡ് പ്രതിരോധത്തിൽ പുതിയ നടപടികളുമായി സൗദി അറേബ്യ. തുറസായ സ്ഥലങ്ങളിലും പൊതു പരിപാടികളിലും ജനത്തിരക്കുണ്ടെങ്കിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൾ ആലിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ദുബായ് എക്‌സ്‌പോ 2020: ഡിസംബർ 5 വരെ രേഖപ്പെടുത്തിയത് 5.66 ദശലക്ഷത്തോളം സന്ദർശനങ്ങൾ
പള്ളികൾ പോലെ ആളുകൾ കൂടുന്ന അടഞ്ഞ ഇടങ്ങളിൽ പ്രവേശിക്കുന്നവരുടെ ആരോഗ്യനില പരിശോധിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ശാരീരിക അകലം, മാസ്‌ക് ധരിക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്നത് മാസ്‌ക് ധരിക്കാതിരിക്കാനുള്ള ന്യായീകരണമല്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിനു ശേഷം പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ബൂസ്റ്റർ ഡോസ് എടുക്കൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം ഇപ്പോഴും കോവിഡ് വൈറസ് വ്യാപനത്തിന്റെ പിടിയിലാണ്. സൗദി അറേബ്യയിൽ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ട്. മാസ്‌ക് ഉൾപ്പെടെയുള്ള മുൻകരുതൽ മാർഗങ്ങളാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ശബരിമല: വിലക്ക് ലംഘിച്ച് കാനന പാതയിലൂടെ സ്വാമിമാർ മല ചവിട്ടും, പ്രക്ഷോഭത്തിന് ഒരുങ്ങി ഹൈന്ദവ സംഘടനകൾ
Post Your Comments