Latest NewsIndiaNewsWomenLife Style

പെണ്ണ് വീട്ടുകാർ എതിർത്തു, മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു: ഒടുവിൽ 35 വർഷങ്ങൾക്ക് ശേഷം പ്രണയിനിയുമായി വിവാഹം

ആദ്യ പ്രണയം ആർക്കും അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല. 35 വർഷങ്ങൾക്ക് ശേഷം എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് തന്റെ പ്രണയിനിയെ സ്വന്തമാക്കിയ ചിക്കണ്ണയുടെ കഥ എല്ലാവര്ക്കും അത്ഭുതമാണ്. കർണാടകയിലെ ഹാസൻ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമത്തിലെ ജയമ്മയും ചിക്കണ്ണയും ചെറുപ്പത്തിൽ തന്നെ വേർപിരിഞ്ഞവരാണ്. വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും ഒരുമിച്ചിരിക്കുകയാണ്.

ഒരേ ഗ്രാമത്തിൽ ജനിച്ച് വളർന്ന ഇരുവരും കളിക്കൂട്ടുകാർ ആയിരുന്നു. സൗഹൃദം പ്രണയമായി മാറി. ഇരുകുടുംബങ്ങൾക്കും പരസ്പരം നന്നായി അറിയാമായിരുന്നിട്ടും നിർമ്മാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം ചെയ്തുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ജയമ്മയുടെ മാതാപിതാക്കൾ. അവർക്ക് ഇഷ്ടപ്പെട്ട ഒരാൾക്ക് മകളെ വിവാഹം കഴിപ്പിച്ചു നൽകുകയും ചെയ്തു. ജയമ്മയുടെ അനുവാദം പോലും ചോദിക്കാതെ ആയിരുന്നു വിവാഹം.

Also Read:പൂവാര്‍ റിസോര്‍ട്ടിലെ മയക്കുമരുന്ന് പാർട്ടി : സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ

വിവാഹശേഷവും ജയമ്മ ഭർത്താവിനൊപ്പം അതേ ഗ്രാമത്തിൽ തന്നെ താമസം തുടർന്നു. ദുഃഖം താങ്ങാനാവാതെ ചിക്കണ്ണ മൈസൂരിനടുത്തുള്ള മെറ്റഗള്ളി എന്ന മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറി കൂലിപ്പണി തുടർന്നു. ജയമ്മ വിവാഹം കഴിച്ചെങ്കിലും ചിക്കണ്ണ വിവാഹിതനായില്ല. തന്റെ ജീവിതത്തിൽ ജയമ്മ അല്ലാതെ മറ്റൊരു പെണ്ണില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. ജയമ്മയുടെ വിവാഹത്തിന് ശേഷം അവർ ഒരിക്കലും കണ്ടുമുട്ടിയില്ല.
സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ജയമ്മയുടെ ജീവിതത്തെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിക്കണ്ണ അറിയാറുണ്ടായിരുന്നു.

വിവാഹ ജീവിതത്തിൽ ജയമ്മ സന്തുഷ്ടയായിരുന്നില്ല. അവർ ഒരു മകനെ​ പ്രസവിച്ചു. വർഷങ്ങളായുള്ള നീരസത്തെത്തുടർന്ന് ഒടുവിൽ ഭർത്താവ് അവരെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. ജയമ്മ പിന്നീട് മകനോടൊപ്പം താമസിക്കാൻ മൈസൂരിലേക്ക് മാറി. ഈ വിവരം അറിഞ്ഞ ചിക്കണ്ണ ജയമ്മയുമായി വീണ്ടും അടുത്ത്. പരസ്പരം മോതിരം അണിയിച്ചു.

Also Read:ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ഇലക്ഷൻ പ്രചരണത്തിൽ കൂട്ടത്തല്ല് : ലിബറലുകളെ തല്ലിയോടിച്ച് ദേശീയവാദികൾ

ജയമ്മയുടെ മകന് ഇപ്പോൾ 25 വയസ്സുണ്ട്, മൈസൂരിൽ സംസ്ഥാന ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്നു. അമ്മയുടെ വിവാഹത്തെക്കുറിച്ച് അയാൾക്ക് അറിയില്ല. ഇത് സ്വകാര്യമായി സൂക്ഷിക്കാൻ ദമ്പതികൾ ആഗ്രഹിച്ചു. ‘അടുത്ത വർഷത്തോടെ ഞങ്ങളുടെ മകൻ വിവാഹിതനാകും. അതിനു ശേഷം ഞങ്ങൾ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തും’ ചിക്കണ്ണ പറഞ്ഞു. ജയമ്മയുടെ മകനെ അദ്ദേഹം മകനായി അംഗീകരിച്ചു കഴിഞ്ഞു.എന്നാൽ അധികം വൈകാതെ ഇവരുടെ വിവാഹ വാർത്ത വൈറലായി.

shortlink

Post Your Comments


Back to top button