തൃക്കാക്കര: കാക്കനാട് മലപ്പുറം സ്വദേശിനിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശിനിയും വിവാഹിതയുമായ 27കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്ബില്‍ വീട്ടില്‍ സലിം കുമാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സലീമിന്റെ സുഹൃത്തുക്കളായ ഷെമീര്‍, അജ്മല്‍ എന്നിവരെയാണ് പോലീസ് ഇപ്പോൾ പിടികൂടിയത്.
ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായുള്ള സൗഹൃദം മുതലെടുത്ത് സലിം ഇവരെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സലിം ആവശ്യപ്പെട്ടത് പ്രകാരം കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡന്‍സിയില്‍ എത്തിയ യുവതിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി യുവാക്കൾ അര്‍ദ്ധബോധാവസ്ഥയിലാക്കി. ശേഷം സലിം, ഷെമീര്‍, അജ്മല്‍ എന്നിവര്‍ ചേർന്ന് രണ്ട് ദിവസം ഇവരെ തടവിൽ പാർപ്പിച്ച്, കൂട്ടബലാത്സംഗം ചെയ്തുവെന്നും തന്റെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് യുവതി നൽകിയിരിക്കുന്ന പരാതിയിൽ വ്യക്തമാക്കുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയെയും പ്രതിയാക്കിയിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണ്. ഇന്നലെ വൈകിട്ട് യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭര്‍ത്താവുമായി വേറിട്ടാണ് താമസം. യുവതിയുടെ വിവാഹജീവിതത്തിലെ അകൽച്ച അറിയാവുന്ന സലിം മോഡലിനെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നുവെന്നാണു സൂചന.
Post Your Comments