ടെഹ്‌റാന്‍ : ഇറാനിലെ പ്രശസ്തമായ നാടാന്‍സ് ആണവ കേന്ദ്രത്തില്‍ പൊടുന്നനെയുണ്ടായ സ്‌ഫോടനമായിരുന്നു ലോകരാജ്യങ്ങള്‍ ചര്‍ച്ചയാക്കിയത്. ഇറാന്‍ ആണവക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ അവിചാരിതമായി നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രയേലിന് പങ്കുണ്ടോ എന്നായിരുന്നു ആദ്യമുയര്‍ന്ന സംശയം. ഇറാന്‍ ആണവ നടപടികളുമായി മുന്നോട്ടു പോയാല്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇസ്രയേലിനു നേരെ സംശയമുന നീണ്ടത്. എന്നാല്‍ സംഭവം ആക്രമണമെല്ലെന്നും പരീക്ഷണമാണെന്നും ഇറാന്‍ അധികൃതര്‍ തന്നെ പിന്നീട് പ്രസ്താവനയിറക്കി.
Read Also : ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ഗള്‍ഫ് രാജ്യത്ത് ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം
ശനിയാഴ്ച രാത്രി എട്ടേകാലിനായിരുന്നു സ്‌ഫോടനം. വലിയ ശബ്ദവും തീജ്വാലകളും ഉടലെടുത്തു. ഇതിനിടെ ആണവനിലയത്തിനു സമീപത്തു കൂടി പോയ ഡ്രോണ്‍ നിലയത്തിലെ മിസൈല്‍ പ്രതിരോധ സംവിധാനം എയ്തിട്ടതാണെന്ന അഭ്യൂഹവും ഉയര്‍ന്നു. ഇത്തരത്തില്‍ ഒരു മിസൈല്‍ ശേഷി പരിശോധനയുടെ ഭാഗമായി തൊടുത്തിരുന്നെന്നും എന്നാല്‍ ഡ്രോണുകളൊന്നും നിലയത്തിനു സമീപം വന്നിരുന്നില്ലെന്നും ഇറാന്‍ പറയുന്നു.
അതേസമയം, പത്തോളം ഇറാനിയന്‍ ശാസ്ത്രജ്ഞരെ ഉപയോഗിച്ച് ഇസ്രയേലി ചാരസംഘനയായ മൊസാദാണ് ആണവ നിലയത്തില്‍ സ്‌ഫോടനം നടത്തിയതെന്നാണു ഇസ്രയേല്‍ ക്രോണിക്കിള്‍ പുറത്തുവിട്ട വാര്‍ത്ത.
സ്‌ഫോടകവസ്തുക്കള്‍, അതിസുരക്ഷാ മേഖലയായ നടാന്‍സില്‍ എത്തിക്കാന്‍ വന്‍പദ്ധതിയാണ് ഇസ്രയേല്‍ നടത്തിയത്. കാറ്ററിങ് ട്രക്കുകളിലെത്തിച്ച ശേഷം ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ ഉള്ളിലെത്തിച്ചെന്നും ശാസ്ത്രജ്ഞര്‍ അവിടെനിന്ന് ഏറ്റുവാങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
മധ്യ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫാഹാന്‍ പ്രവിശ്യയിലാണ് നാടാന്‍സ് ആണവനിലയം. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റായ നാടാന്‍സിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്.
Post Your Comments