KeralaLatest NewsIndia

ശബരിമലയിൽ അപ്രതീക്ഷിത പെരുമഴ: ത്രിവേണിയിൽ പമ്പാനദി കരകവിഞ്ഞു

തീർഥാടകരെ ഒരു മണിക്കൂറിലേറെ പമ്പയിൽ തടഞ്ഞു നിർത്തി.

ശബരിമല : രണ്ട് മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ അപ്രതീക്ഷിതമായി പമ്പാനദി കരകവിഞ്ഞു. ആറാട്ടുകടടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദർശനത്തിനായി സന്നിധാനത്തേക്ക് പോകാൻ എത്തിയ തീർഥാടകരെ ഒരു മണിക്കൂറിലേറെ പമ്പയിൽ തടഞ്ഞു നിർത്തി. വൈകിട്ട് 4.30നാണ് ഇടിയോടു കൂടി ശക്തമായ മഴ തുടങ്ങിയത്.

പമ്പ ഗവ. ആശുപത്രിക്ക് സമീപമുള്ള ഗണപതി കോവിലിന്റെ പടിക്കെട്ട് വരെ വെള്ളം എത്തി. ത്രിവേണി ചെറിയ പാലം വഴി തീർഥാടകർ ഗണപതി കോവിൽ ഭാഗത്തേക്ക് പോകുന്ന വഴി മുഴുവൻ വെള്ളം കയറിയതോടെയാണ് അയ്യപ്പന്മാരെ തടഞ്ഞത്.

ദർശനം കഴിഞ്ഞ് മലയിറങ്ങിയവരെ പൊലീസ് സഹായത്തോടെയാണ് മറുകര എത്തിച്ചത്. രാത്രി 7.50 ആയപ്പോഴേക്കും പ്രളയജലം ഇറങ്ങിത്തുടങ്ങി. തുടർന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടാൻ എഡിഎം അർജുൻ പാണ്ഡ്യൻ പൊലീസിനു നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button