ErnakulamNattuvarthaLatest NewsKeralaNews

വീ​ര്യം കൂ​ടി​യ മ​യ​ക്കു​മ​രു​ന്നാ​യ മോ​ർ​ഫി​നു​മാ​യി അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മ​ജു​നൂ​ർ മൊ​ല്ല (26), ലി​റ്റ​ൻ ശൈ​ഖ്​ (25) എ​ന്നി​വ​രാ​ണ് പിടിയിലായത്

ആ​ലു​വ: അതിമാരക മ​യ​ക്കു​മ​രു​ന്നാ​യ മോ​ർ​ഫി​നു​മാ​യി ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മ​ജു​നൂ​ർ മൊ​ല്ല (26), ലി​റ്റ​ൻ ശൈ​ഖ്​ (25) എ​ന്നി​വ​രാ​ണ് പിടിയിലായത്. റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും പൊ​ലീ​സും ചേ​ർ​ന്നാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അടിസ്ഥാനത്തിൽ ആ​ലു​വ തു​രു​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 38 ചെ​റി​യ പൊ​തി മോ​ർ​ഫി​നുമായി പ്രതികൾ പിടിയിലായത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ഇവർ മു​ർ​ഷി​ദാ​ബാ​ദി​ൽ ​നി​ന്നു​മാ​ണ് ഇത് കൊ​ണ്ടു​ വ​ന്ന​ത്. ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലാ​ണ് വി​ൽ​പ​ന. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ജു​നൂ​ർ മൊ​ല്ല​ക്കെ​തി​രെ കാ​ല​ടി സ്​​റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

എ​സ്.​എ​ച്ച്.​ഒ സൈ​ജു കെ. ​പോ​ൾ, എ​സ്.​ഐ​മാ​രാ​യ ആ​ർ. വി​നോ​ദ്, കെ.​പി. ജോ​ണി, എ.​എ​സ്.​ഐ പി.​എ. ഇ​ക്ബാ​ൽ, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ ഷാ ​അ​ബൂ​ബ​ക്ക​ർ, അ​മീ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button