തിരുവനന്തപുരം : കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളുടെ പേരില്‍ കോടികളുടെ വിദേശഫണ്ട് തട്ടിച്ചെടുത്തുവെന്ന് സിബിഐ കുറ്റപത്രം നല്‍കി. കേസില്‍ എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേരെ പ്രതിചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ക്ക് വിദേശത്തുനിന്നും കിട്ടിയ കോടികളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് സക്കറിയയും സംഘവും മറിച്ചു നല്‍കിയയെന്നാണ് കേസ്.
സക്കറിയ അടക്കമുള്ളവര്‍ ഭാരാവാഹിയായിരുന്ന കാലത്താണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നു. രണ്ടു സന്നദ്ധ സംഘടനകളുടെയും അന്നത്തെ ഭാരവാഹികള്‍ എന്ന നിലയിലാണ് സക്കറിയ, കെപി ഫിലിപ്പ്, അബ്രഹാം തോമസ് കള്ളിവയലില്‍, ക്യാപ്റ്റന്‍ ജോജോ ചാണ്ടി എന്നിവരടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്.
2006ല്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ നാലേക്കര്‍ സ്ഥലം സന്നദ്ധ സംഘടനകള്‍ വാങ്ങിയിരുന്നു. തെരുവുകുട്ടികളെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസം നല്‍കുന്നതിനുമായിട്ടുള്ള സ്‌കൂള്‍ തുടങ്ങാനാണ് വിദേശ ഫണ്ട് സ്വീകരിച്ചത്. പാവപ്പെട്ട 300 കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍, ഈ പണം ദുര്‍വിനിയോഗം നടത്തി. സ്‌കൂള്‍ തുടങ്ങിയെങ്കിലും പിന്നീട് കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. തുടര്‍ന്ന് സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് വിറ്റു. ടിപി സെന്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്.
Post Your Comments