Latest NewsInternational

അഭയാർത്ഥി പ്രശ്നം : സാംസ്കാരികതയുടെ കപ്പൽച്ഛേദമെന്ന് പോപ്പ് ഫ്രാൻസിസ്

അഭയാർത്ഥികളെ അവഗണിക്കുന്നത് അങ്ങേയറ്റം നിന്ദ്യം

ലെസ്ബോസ്: ലോകം നേരിടുന്ന അഭയാർത്ഥി പ്രശ്നം ആഗോള സാംസ്കാരികതയുടെ കപ്പൽച്ഛേദമെന്ന് പോപ്പ് ഫ്രാൻസിസ്. അഭയാർത്ഥികളെ അവഗണിക്കുന്നത് അങ്ങേയറ്റം നിന്ദ്യമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീസിലെ ദ്വീപ് നഗരമായ ലെസ്ബോസിൽ, ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. യൂറോപ്യൻ രാഷ്ട്രങ്ങളുടെ കുടിയേറ്റ വിരുദ്ധ നയത്തെ മാർപാപ്പ വളരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മെഡിറ്ററേനിയൻ കടൽ, അടയാളമായി കല്ലുകളില്ലാത്ത ശ്മശാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ കടലിൽ മുങ്ങി മരിക്കുന്നതിനെയാണ് മാർപാപ്പ ഇങ്ങനെ വിശേഷിപ്പിച്ചത്.

യൂറോപ്യൻ ജനവിഭാഗത്തിൽ വളരെയധികം പേരും ഇത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ അലംഭാവം കാണിക്കുകയാണെന്നും തന്റെ രണ്ടു മണിക്കൂർ നീണ്ട പ്രസംഗത്തിൽ പോപ്പ് ഫ്രാൻസിസ് പറഞ്ഞു. അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കവേ, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങൾ മറികടന്ന് മുസ്തഫ എന്ന അഭയാർത്ഥിയായ കുട്ടിയെ അദ്ദേഹം ആലിംഗനം ചെയ്തത് ആഗോള മാധ്യമ ശ്രദ്ധയാകർഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button