ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

തിരുവല്ല കൊലപാതകം: സിപിഎം ഗൂഢാലോചന അന്വേഷിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവല്ല കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിട്ടുണ്ട്. സിപിഎമ്മിലെ വിഭാഗീയത കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Also Read : പഠിച്ചിറങ്ങിയപ്പോൾ നല്ല ഓഫർ വന്നതു കൊണ്ട് ദുബായിൽപോയി, ഇനി പഠിച്ച പണി ചെയ്യണം: ബിനീഷിന്റെ ഭാവിപരിപാടികൾ ഇങ്ങനെ

തിരുവല്ലയിൽ പാർട്ടിസമ്മേളനങ്ങളുടെടെ ഭാഗമായി സിപിഎമ്മിൽ വലിയ ഉൾപ്പാർട്ടി പ്രശ്നങ്ങളുണ്ട്. ഇതിന് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. സിപിഎമ്മിലെ ഉന്നതരായ നേതാക്കൾക്ക് കൊലപാതകത്തെ കുറിച്ച് അറിയാമോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ സിപിഎം നേതൃത്വം അറിയാതെ ഇങ്ങനൊരു കൊലപാതകം നടക്കില്ല.
കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽ എങ്ങനെയാണ് പെരിങ്ങര ലോക്കൽ സെക്രട്ടറിയെ വധിച്ച കേസിൽ പ്രതിയാകുന്നത്? ഇയാളുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കണം. ഇയാൾക്ക് കണ്ണൂരിലെ സിപിഎം കൊട്ടേഷൻ സംഘവുമായി ബന്ധമുണ്ട്.
കേസിൽ അറസ്റ്റിലായ നന്ദു അജി, വിഷ്ണുകുമാർ എന്നിവർ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകരാണ്. നന്ദുവിന്റേയും വിഷ്ണുവിന്റേയും സിപിഎം പശ്ചാത്തലം പകൽപോലെ വ്യക്തമാണ്. അവർ പാർട്ടി ക്ലാസുകളിൽ പോകുന്നവരാണ്. ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്വങ്ങളിൽ ഇരിക്കുന്നവരാണ്. പിതാവ് ബ്രാഞ്ച് കമ്മറ്റി മെമ്പറും പാർട്ടി അംഗവുമാണ്. കേസിലുൾപ്പെട്ട പായിപ്പാട് സ്വദേശി പ്രമോദ് പ്രസന്നൻ പ്രധാനപ്പെട്ട സിപിഎം പ്രവർത്തകനാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button