ThiruvananthapuramNattuvarthaLatest NewsKeralaNews

ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിതുര ആനപ്പാറ തെക്കുംകര വീട്ടിൽ ഗിരീശൻ കാണിയുടെ മകൾ രേഷ്മ(18) ആണ് മരിച്ചത്.

ശ്രീകാര്യം: വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനടുത്ത പട്ടികവർഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഡിഗ്രി വിദ്യാർത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിതുര ആനപ്പാറ തെക്കുംകര വീട്ടിൽ ഗിരീശൻ കാണിയുടെ മകൾ രേഷ്മ(18) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read Also : പേരക്കുട്ടിയുടെ മരണം താങ്ങാനാവാതെ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

ചെമ്പഴന്തിയിലെ ശ്രീനാരായണ കോളേജിലെ ബി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് രേഷ്മ. അടുത്തിടെയാണ് രേഷ്മ ഹോസ്റ്റലിൽ താമസം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button