തിരുവല്ല: പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. അഞ്ചാം പ്രതി വിഷ്ണു കുമാറിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സന്ദീപിനെ വെട്ടിയത് താനാണെന്നും സന്ദീപും ജിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കൂടാതെ ഡമ്മി പ്രതികളെ അവതരിപ്പിക്കാന്‍ നീക്കം നടന്നതായും സംഭാഷണത്തില്‍ സൂചനയുണ്ട്. ഒരു സ്വകാര്യ ചാനലാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.
ഫോണ്‍ സംഭാഷണം ഇങ്ങനെ:
സുഹൃത്ത്: ഹലോ എവിടെയുണ്ട് അണ്ണാ
വിഷ്ണു: ഞാന്‍ വീട്ടിലുണ്ട്. ഒരു സീനുണ്ടേ
സുഹൃത്ത്: സീന്‍ ഞാന്‍ അറിഞ്ഞു
വിഷ്ണു: അത് നമ്മളാണ് ചെയ്തത്.ആരോടും പറയണ്ട കേട്ടോ
സുഹൃത്ത്; ആ
വിഷ്ണു: ഞാന്‍ കയറുന്നില്ല. നാല് പേര്‍ വേറെ കയറാനുണ്ട്, പിള്ളേര്. ജിഷ്ണു ഉള്‍പ്പടെ അനന്തുവും പ്രമോദും ചിലപ്പോള്‍ കയറും.
സുഹൃത്ത്: കാര്യം എന്തായിരുന്നെടാ?
വിഷ്ണു: അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു. കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു. ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ
സുഹൃത്ത്: സീന്‍ ആയല്ലോ
വിഷ്ണു: അവന്‍ ചത്തുപോയി, സീന്‍ ആയി. ഞാന്‍ കയറുന്നില്ല. ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്.
Post Your Comments